റിയാദ്: പതിനാറുകാരനായ വിദ്യാര്‍ത്ഥിയ്ക്ക് ഭാര്യയുമൊത്ത് മധുവിധു ആഘോഷിക്കാന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു. സൗദിയിലെ ഒരു സ്കൂളിലാണ് സംഭവം. തബൂക്കില്‍ ചൊവ്വാഴ്ചയാണ് അല്‍-ജിഹറ ഇന്റര്‍മീഡിയറ്റ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അലി അല്‍ ഖ്യാസി എന്ന വിദ്യാര്‍ത്ഥി വിവാഹിതനായത്. വിവാഹത്തിന് സ്കൂളില്‍ നിന്ന് സഹപാഠികളും പ്രഥമ അധ്യാപകന്‍ അടക്കമുള്ള അധ്യാപകരും എത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രഥമ അധ്യാപകനായ അബ്ദുല്‍ റബിമാന്‍ അല്‍ അതവി വിദ്യാര്‍ത്ഥിയ്ക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിക്കുക മാത്രമല്ല, അടുത്ത ദിവസം മുതല്‍ നടക്കേണ്ട പരീക്ഷയും ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. അലിയും രക്ഷിതാക്കളും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് പ്രഥമ അധ്യാപകന്‍ അഭിപ്രായപ്പെട്ടു. പെട്ടെന്ന് തന്നെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് കടക്കാനാണ് സഹപാഠികളോടുള്ള അലിയുടെ ഉപദേശം. ഒരു സൗദി പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വധുവായ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ പത്രം വെളിപ്പെടുത്തിയില്ല.
Post Your Comments