Literature

ഇങ്ങനെയും ഒരു കവി:പദ്മശ്രീ ഹല്ധാര്‍നാഗ്

      ഇദ്ദേഹമാണ് ഒറിയ കവിയായ ഹല്ധാര്‍ നാഗ്.ഈ വര്ഷം രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കവി.ജീവിതത്തില്‍ കടന്നുവന്ന വഴികളുടെ കാഠിന്യം കാഴ്ച്ചപ്പാടുകളെയും തീവ്രമാക്കി.അത് കവിതയില്‍ അഗ്നിയായി.ആ പ്രതിഭയാണ് പദ്മശ്രീയാല്‍ ആദരിയ്ക്കപ്പെട്ടത്.

          ലാളിത്യത്തിന്റെ പ്രതീകമായ ഈ മനുഷ്യന്‍ എപ്പോഴും മുണ്ടും വേസ്റ്റും മാത്രം ധരിക്കുന്നു. ജീവിതത്തില്‍ ഇന്ന് വരെ ചെരുപ്പ് ഇട്ടിട്ടില്ല.66 വയസ്സുള്ള ഹല്ധാറിന്റെ ജീവിതചുറ്റുപാടുകള്‍ അറിഞ്ഞാലേ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മഹത്വം മനസ്സിലാവുകയുള്ളൂ.. വെറും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ.

      ഒരു മിട്ടായി കടയില്‍ പാത്രം കഴുകുന്നതായിരുന്നു ആദ്യ രണ്ടുവര്‍ഷത്തെ ജോലി.പിന്നീട് ഒരു ഹൈസ്കൂളില്‍ പാചകക്കാരന്‍ ആയി.പതിനാറുവര്ഷം ആ ജോലി ചെയ്തു. പിന്നെ ഒരു ചെറിയ സ്റെഷണറി കട സ്വന്തമായിത്തുടങ്ങി.
      20 മഹാകാവ്യങ്ങളും അനേകം കവിതകളും എഴുതി. എല്ലാം അദ്ദേഹത്തിനു മന:പാഠം ആണ്. ജോലി കഴിഞ്ഞു ദിവസം രണ്ടു മൂന്ന് പ്രോഗ്രാമുകളില്‍ പങ്കെടുത്തു കവിതകള്‍ ചൊല്ലും.
അദ്ദേഹത്തിന്‍റെ കവിതകളെ പറ്റി ഉള്ള ഗവേഷണം നടത്തി അഞ്ചു പേര്‍ പി എച് ഡി നേടി. സംബല്പൂര് യൂനിവ്ഴ്സിറ്റി അദ്ദേഹത്തിന്‍റെ കൃതികള്‍ പഠന വിഷയമാക്കിയിരിക്കുന്നു.
പുരസ്ക്കാരങ്ങള്‍ പൈസ കൊടുത്ത് പ്രശസ്തരാകുന്ന അരക്കവികളുടെ നാട്ടില്‍ ഇങ്ങനെയും ഒരു കവിയോ എന്നത് ബാക്കിയാവുന്ന അത്ഭുതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button