അടിസ്ഥാനസൌകര്യങ്ങളിലും മറ്റും ലണ്ടനിലെ റീജന്റ് സ്ട്രീറ്റ്, ന്യൂ യോര്‍ക്കിലെ ഫിഫ്ത് അവന്യു,പാരീസിലെ ചാംസ് എലിസീസ് എന്നിവയെ പിന്തള്ളി ദുബായ് മാള്‍ ഒന്നാം സ്ഥാനത്ത്. 6 പ്രധാന സിറ്റികളായ ദുബായ് , ന്യൂ യോര്‍ക്ക്, പാരിസ്, മിലാന്‍, ഹോങ്ങ് കോങ്ങ്, സിങ്കപ്പൂര്‍ എന്നിവയില്‍ നിന്നും വ്യക്തമായ സര്‍വ്വേകള്‍ നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് ഈ അവലോകനം .മാസ്റ്റര്‍കാര്‍ഡ് ഗ്ലോബല്‍ ടെസ്റ്റിനെഷന്റെ കണക്ക് പ്രകാരം 14.3 മില്യണ്‍ ആളുകളാണ് കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ചത്. ഇത് ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2016-20 വര്‍ഷത്തിന്റെ ഇടക്ക് ഇത് 9 .7 ശതമാനം വരെ കൂടാന്‍ സാധ്യത ഉണ്ട് . സര്‍വ്വേ അനുസരിച്ച് 88.4 ശതമാനം ആളുകളുടെയും അഭിപ്രായത്തില്‍ ഗുണനിലവാരം ഉള്ള കടകളും വ്യത്യസ്തത കളും ഉള്ളത് ദുബായില്‍ ആണ്. ഷോപ്പിംഗ് അനുഭവങ്ങള്‍ക്കായാലും എത്തിച്ചേരാനുള്ള എളുപ്പത്തിനും സൌകര്യങ്ങള്‍ക്കുമെല്ലാം മറ്റു രാജ്യങ്ങളെ പിന്തള്ളി ദുബായ് തന്നെയാണ് ഒന്നാമത്.
Post Your Comments