കുടുംബ ജീവിതം, വിവാഹം, ഗര്‍ഭ നിരോധനം, കുട്ടികളെ വളര്‍ത്തുന്നത് തുടങ്ങിയ കുടുംബ വിഷയങ്ങളെ കുറിച്ച് രണ്ട് സിനഡുകളിലായി ചര്‍ച്ച ചെയ്ത് സ്വരൂപിച്ച അഭിപ്രായം പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ താമസിയാതെ പ്രസിദ്ധീകരിക്കും. റോമന്‍ കത്തോലിക്കാ വിശ്വാസികളായി 1.3 ബില്ല്യണ്‍ പേരാണ് ഈ രേഖയ്ക്കായി കാത്തിരിക്കുന്നത്.
വിവാഹ മോചനം നേടിയവര്‍ക്കും സഭയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പുനര്‍വിവാഹം ചെയ്തവര്‍ക്കും കുര്‍ബാന നല്‍കുന്നതിനുള്ള വഴി സഭയ്ക്ക് തുറന്നു നല്‍കുന്നതാകും പോപ്പിന്റെ തീരുമാനമെന്ന് ധാരാളം പേര്‍ പ്രതീക്ഷിക്കുന്നുണ്ട്. പാരമ്പര്യവാദികള്‍ എതിര്‍ക്കുന്ന ഒന്നാണിത്.
പോപ്പിന്റെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അന്തിമഫലമാണ് ഈ രേഖ. സ്‌നേഹത്തിന്റെ സന്തോഷം എന്ന് പേരിട്ടിരിക്കുന്ന ഈ രേഖയില്‍ 200-ല്‍ അധികം പേജുകളിലായിട്ടാണ് കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭയുടെ നിലപാട് പ്രതിപാദിച്ചിരിക്കുന്നത്.
പ്രതീക്ഷകളും ഭയങ്ങളും പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ചോദ്യാവലി പോപ്പ് ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്ക് അയച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം രണ്ട് തവണയായി ബിഷപ്പുമാരുടേയും കര്‍ദിനാള്‍മാരുടേയും സിനഡും വിളിച്ചു ചേര്‍ത്തു. ഈ സിനഡുകളില്‍ ഈ വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച അദ്ദേഹം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വിവാഹ മോചനം നേടിയവര്‍ക്കും പുനര്‍വിവാഹം കഴിച്ചവര്‍ക്കും സംസര്‍ഗ്ഗം നല്‍കുക, ഗര്‍ഭ നിരോധനം, കത്തോലിക്കക്കാരായ സ്വവര്‍ഗ്ഗാനുരാഗികള്‍ എന്നീ വിഷയങ്ങളിലായിരുന്നു ഏറ്റവും വലിയ അഭിപ്രായ വ്യത്യാസം സിനഡില്‍ പ്രകടമായിരുന്നത്.
ഈ വിഷയങ്ങളില്‍ പോപ്പ് കാതലായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. അവയില്‍ പലതും പേപല്‍ ബോംബുകളായിരിക്കുമെന്ന് ഇപ്പോഴേ ഊഹം പരന്നു കഴിഞ്ഞു. വിശ്വാസ പ്രമാണങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തരുതെന്ന് പാരമ്പര്യവാദികള്‍ ആഗ്രഹിക്കുമ്പോള്‍ പുരോഗമനവാദികളാകട്ടെ ഇപ്പോഴത്തെ കത്തോലിക്കാ വിശ്വാസത്തിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തവരുടെ കുടുംബങ്ങളോട് കരുണാര്‍ദ്രമായ നിലപാട് പോപ്പ് സ്വീകരിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് പുലര്‍ത്തുന്നത്.
Post Your Comments