തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ കാറിന് പിഴയിട്ട് നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാണെന്ന് ഹൈദരാബാദ് പോലീസ് തെളിയിച്ചു.
താരം തന്റെ റേഞ്ച് റോവര്‍ കാറില്‍ ടിന്റ് ഗ്ലാസ് ഉപയോഗിച്ചതിനാണ് ഹൈദരാബാദ് ട്രാഫിക് പോലീസ് 700 രൂപ പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ താരമുണ്ടായിരുന്നെങ്കിലും ഡ്രൈവറിന്റെ പേരിലാണ് പിഴ എഴുതിയത്.
നിശ്ചിത അളവില്‍ സുതാര്യതയുള്ള ടിന്റ് ഗ്ലാസ് മാത്രമെ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ എന്ന് സുപ്രീം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നതിനാണ് താരത്തിന്റെ കാറിന് പിഴ ചുമത്തിയത്.
Post Your Comments