ദോഹ: ദേശിയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ഇന്ത്യ എക്സ്പ്രസില്‍ വിഷുദിനം മുതല്‍ മദ്യവും വിളമ്പും. കൂടുതല്‍ ജനപ്രിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും മദ്യം വിളമ്പുക. സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനു പുറമേ അധികം ഭക്ഷണവും പാനീയങ്ങളും ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. നേരത്തേ കേരളീയ ഭക്ഷണം ഏര്‍പ്പെടുത്തി മലയാളികളെ ആകര്‍ഷിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു.
കോടികളുടെ നഷ്ടത്തിലായിരുന്ന വിമാന കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 330 കോടിയുടെ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം 800 കോടി രൂപയാണ് കമ്പനി ലാഭം പ്രതീക്ഷിക്കുന്നത്.
Post Your Comments