വാട്‌സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍ , വീഡിയോകള്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത രീതിയില്‍ സംരക്ഷിക്കാനായി പുതിയ സുരക്ഷാസംവിധാനം നിലവില്‍ വരുന്നു. ഇനി മുതല്‍ മെസ്സേജുകള്‍ ഒന്നും തന്നെ ആപ്പിന്റെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആകുകയില്ല. സുരക്ഷാസംവിധാനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി ആയ എഫ്.ബി.ഐയും ആപ്പിളും തമ്മിലുണ്ടായ പ്രശ്‌നത്തോടെയാണ് ‘ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ‘ എന്ന സംവിധാനവുമായി വാട്‌സ് ആപ്പിന്റെ വരവ്.ഇനി സര്‍ക്കാരുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാലും ഒരാളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കമ്പനിക്ക് നല്‍കാനാവില്ല.വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ സേവനം ലഭ്യമാവുന്നത്.വാട്ട്‌സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്ടിവേറ്റ് ചെയ്യാന്‍ ചാറ്റ് ബോക്‌സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്യുകയും ചെയ്യുമ്പോള്‍ അയാളുമായി എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്.മൂന്നാമതൊരാള്‍ക്ക് ചാറ്റുകള്‍ കാണാന്‍ കഴിയുമ്പോള്‍ വാട്‌സ് ആപ്പിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുമെന്നതിനാലാണ് ഈ പുതിയ നീക്കം.
Post Your Comments