ലഖ്‌നൗ: മോഷണം പോയ ലക്ഷങ്ങൾ തിരികെ ലഭിച്ചെങ്കിലും സന്തോഷത്തിന്റെ ഒരു തരിമ്പ് പോലും ദിനേഷ് ചന്ദ്ര ഗുപ്തയുടെ മുഖത്തില്ല. രണ്ട് വര്‍ഷം മുമ്പ് മോഷണം പോയ 1.22 ലക്ഷം രൂപയാണ് തിരികെ ലഭിച്ചത്. എന്നാൽ ആ പണം ഇന്ന് ഉപയോഗസൂന്യമാണ്. പണം തിരികെ ലഭിച്ചത് അസാധു നോട്ടുകളായാണ്. രണ്ട് വര്‍ഷം മുമ്പ് ഗുപ്തയുടെ വസതിയില്‍ നിന്ന് മോഷണം പോയ പണത്തിന് പുറമെ സ്വര്‍ണവും തിരികെ ലഭിച്ചു. കോടതി നടപടികള്‍ക്ക് ശേഷമാണ് നഷ്ടപ്പെട്ട പണവും സര്‍ണവും തിരികെ ലഭിച്ചത്. എന്നാല്‍ തിരികെ ലഭിച്ച 1.22 ലക്ഷം രൂപയും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ്.
ഗുപ്തയുടെ മൂത്ത മകളുടെ വിവാഹം അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പണം അസാധു നോട്ടുകള്‍ മാറിക്കിട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കനിവിന് കാത്തിരിക്കുകയാണ് ഗുപ്ത. തന്റെ നിസഹായാവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ക്കും റിസര്‍വ് ബാങ്കിനും കത്തെഴുതി കാത്തിരിക്കുകയാണ് ഗുപ്ത. മോഷണമുതലെന്ന നിലയില്‍ കോടതിയുടെ കസ്റ്റഡിയിലിരുന്ന തുക ഫെബ്രുവരി ഏഴിനാണ് ഗുപ്തയ്ക്ക് തിരികെ ലഭിച്ചത്.
തുടര്‍ന്ന് ഗുപ്ത കാനറ ബാങ്കിനെ സമീപിച്ചെങ്കിലും നോട്ട് മാറാനുള്ള സമയപരിധി അവസാനിച്ചതിനാല്‍ മാറാന്‍ കഴിഞ്ഞില്ല. റിസര്‍വ് ബാങ്കിനെ സമീപിക്കാനായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. തങ്ങള്‍ നിസഹായരാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments