India

കമിതാക്കള്‍ക്ക്‌ മാത്രം പ്രവേശനമുള്ള ഒരുപാര്‍ക്ക്

പ്രണയിയ്ക്കുന്നവര്‍ക്ക് മാത്രമൊരു പാര്‍ക്ക്. അതും സദാചാരകാവല്‍ക്കാര്‍ വാഴുന്ന നമ്മുടെ നാട്ടില്‍.

ആന്ധ്രയിലെ അമ്പലകൊണ്ട പാര്‍ക്കിലാണ്‌ ഈ അപൂര്‍വ്വദൃശ്യം.71 കിലോമീറ്ററില്‍ പടര്‍ന്നു കിടക്കുന്ന നിത്യഹരിത വനമാണിത്‌. മാത്രമല്ല വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങളും ഇവിടെയുണ്ട്‌. തനിച്ചുവരുന്നവരെ പാര്‍ക്കിലേയ്‌ക്ക് കയറ്റി വിടില്ലെന്ന് മാത്രമല്ല,പോയി കമിതാവിനെ കൂട്ടികൊണ്ടു വരു എന്ന നിര്‍ദേശവും നല്‍കും. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ ഈ പാര്‍ക്ക്‌ കമിതക്കളുടെ പാര്‍ക്ക്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

ഇവിടെ ഒറ്റയ്‌ക്ക് എത്തുന്നവര്‍ ആത്മഹത്യ ചെയ്യാനോ വനത്തിലെ അരുവികളില്‍ മുങ്ങി മരിക്കാനോ കാരണമാകും എന്ന്‌ അതികൃതര്‍ പറയുന്നു. അതുകൊണ്ടാണ്‌ ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിരിക്കുന്നതത്രേ. എന്നാല്‍ ആ പേരില്‍ കമിതാക്കളെ മാത്രം കയറ്റിവിടുന്നത്‌ എന്തിനാണ്‌ എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കൂട്ടിന്‌ ബന്ധുക്കളോ സുഹൃത്തുക്കളോ വന്നാല്‍ പോരെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അധികൃതര്‍ ഉത്തരം നല്‍കുന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button