Gulf

വാഹനാപകടം-നാല് ഇന്ത്യക്കാരടക്കം എട്ടു പേര്‍ മരിച്ചു

മസ്‌കറ്റ്: രണ്ടു വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരടക്കം എട്ടു പേര്‍ ഒമാനില്‍ മരിച്ചു. അപകടങ്ങളുണ്ടായത് മസ്‌കറ്റിലെ അല്‍ ഖുവൈറില്‍ ശനിയാഴ്ച പുലര്‍ച്ചെയും ആദം മേഖലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുമാണ്. പൂനെ സ്വദേശികളാണ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാര്‍. നാസിക് സ്വദേശികളായ ബൈറൂസ് ഇറാനിയും ഭാര്യ മോനയും ഇളയമകന്‍ ആരോണും ഭാര്യാ മാതാവുമാണ് അല്‍ ഖുവൈറിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് പാലത്തിന്റെ തൂണിലിടിച്ചാണ് അപകടമുണ്ടായത്.

പരിക്കുകളോടെ ഖൗല ആശുപത്രിയില്‍ ബറൂസിന്റെ മൂത്തമകന്‍ ഫര്‍ഹാനെയെ പ്രവേശിപ്പിച്ചു. റുസ്താഖില്‍ വിനോദയാത്രപോയി മടങ്ങിവരുകയായിരുന്നു ഇവര്‍. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയായ ഇളയമകന്‍ സംഭവസ്ഥലത്തുവെച്ചും ഗുരുതര പരിക്കേറ്റ മൂന്നുപേര്‍ ഖൗല ആശുപത്രിയില്‍ വെച്ചും മരിച്ചു. ആശുപത്രി അധികൃതര്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ മൂത്തമകന്‍ അപകടനില തരണംചെയ്തതായി അറിയിച്ചു. അപകടമുണ്ടായത് വാരാന്ത്യം ആഘോഷിക്കാന്‍ റുസ്താഖില്‍ പോയി തിരിച്ചുവരുമ്പോഴാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button