ഷാര്‍ജ: ലൈംഗിക ബന്ധത്തിനു ശേഷം ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 32 കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35 കാരിയായ ഫിലിപ്പൈന്‍ യുവതിയും അറസ്റ്റില്‍. 2014 ഒക്ടോബര്‍ 14 നാണ് സംഭവം നടന്നത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ആസൂത്രിത കൊലപാതകം, അനാശാസ്യം തുടങ്ങിയ കുറ്റങ്ങളാണ്. പോസ്റ്റുമാര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചെങ്കിലും ഡ്രൈവറുടെ കഴുത്തിലെ പാടുകള്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടു ജോലിക്കാരികള്‍ കുടുങ്ങിയത്.
ഇയാള്‍ക്ക് ഈ സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ഈ കാര്യം പരസ്പരം അറിയില്ലായിരുന്നു. ഇത് അറിഞ്ഞതാണ് കൊലപാതക കാരണമായി പറയുന്നത്. സ്ത്രീകളിലൊരാള്‍ ലൈംഗിക ബന്ധത്തിന് ശേഷമാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്. വിവരം പോലീസിനെ അറിയിച്ചത് സംഭവസ്ഥലത്തെത്തിയ സ്‌പോണ്‍സറാണ്. മൂന്നു വര്‍ഷമായി സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുകയായിരുന്നു.
Post Your Comments