IndiaNews

കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു; പൊലീസെത്തി കുട്ടികള്‍ക്കെതിരെ കേസെടുത്തു

ചിറ്റോര്‍ഗഢ്: രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ മൂന്ന് ദളിത് കുട്ടികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം നഗ്‌നരാക്കി നടത്തി. ഉയര്‍ന്ന ജാതിക്കാരന്റെ ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പിന്നീട് നഗ്നരാക്കി നടത്തുകയായിരുന്നു. പതിമൂന്നും പതിനഞ്ചും വയസ് പ്രായമുള്ളവരാണ് കുട്ടികളാണ് ജനക്കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്.

അരമണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് പൊലീസെത്തി കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസ് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ഒരു മണിക്കൂര്‍ വൈകിയാണ് ചികിത്സ ലഭിച്ചത്. കുട്ടികള്‍ ഇപ്പോള്‍ ജുവൈനല്‍ ഹോമിലാണ്. ചോദ്യം ചെയ്യലില്‍ ബൈക്ക് മോഷ്ടിച്ചതായി കുട്ടികള്‍ സമ്മതിച്ചതായും അവര്‍ ഒളിപ്പിച്ചിടത്തുനിന്ന് ബൈക്ക് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടികളെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button