NewsIndia

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം : സോണിയയും രാഹുലും രണ്ട് തട്ടില്‍

ന്യൂഡല്‍ഹി : കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധി അയവില്ലാതെ തുടരവെ, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ടു തട്ടിലെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഈ സാഹചര്യത്തില്‍ അരോപണവിധേയരായവര്‍ മല്‍സരരംഗത്തേക്ക് വരുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി നിലപാടെടുത്തപ്പോള്‍ തെരഞ്ഞെടുപ്പു വിജയമാണ് പ്രധാനമെന്ന നിലപാടിലാണ് സോണിയ ഗാന്ധി. കേരളത്തിലെ വിജയം കോണ്‍ഗ്രസിന് അനിവാര്യമാണ്. വിജയത്തിനാവശ്യമായതെന്താണോ അതു ചെയ്യണമെന്ന നിര്‍ദേശമാണ് സോണിയ മുന്നോട്ടുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button