ThiruvananthapuramLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പ​ന​യാ​റ​കു​ന്ന് നെ​ടി​യ വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ര​സ്വ​തി(76), കാ​വി​ൻ​പു​റം സ്വ​ദേ​ശി ശെ​ൽ​വ​രാ​ജ്(55) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്

ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​ര​ത്ത്​ തെ​രു​വു​നാ​യയു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. പ​ന​യാ​റ​കു​ന്ന് നെ​ടി​യ വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ര​സ്വ​തി(76), കാ​വി​ൻ​പു​റം സ്വ​ദേ​ശി ശെ​ൽ​വ​രാ​ജ്(55) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 2000 ആയി, മരണനിരക്ക് ഉയരുമെന്ന് അധികൃതര്‍

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ്​ ഇ​രു​വ​രെ​യും നാ​യ്​ ക​ടി​ച്ച​ത്. പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ച നാ​യ്ക്കാ​യി നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​ത്രി വൈ​കി​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ന്നു.

Read Also : കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തം

തെ​രു​വു​നാ​യയെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി. ​മോ​ഹ​ന​ൻ അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button