CricketNews

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കാന്‍ സാധ്യത. ഇതിനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി രാഹുലിനെ സമീപിച്ചതായാണ് വിവരം.

നിലവില്‍ ഇന്ത്യന്‍ എ- ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും കോച്ചാണ് അദ്ദേഹം. ഇത് സംബന്ധിച്ച് ഉടന്‍ രാഹുല്‍ വ്യക്തമാക്കുമെന്നാണ് വിവരം. ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുന്ന തരത്തിലുള്ള സ്വതന്ത്രവും ദീര്‍ഘകാല കാരാറുമാണ് ബി.സി.സി.ഐ നല്‍കുക. ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button