കൊച്ചി: സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി എന്ന പ്രചാരണം തനിക്കെതിരെ നടന്ന ഗൂഢാലോചനയാണെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. കോണ്‍ഗ്രസിനുള്ളിലെ ചില വലിയ നേതാക്കളാണ് ഇതിനു പിന്നിലുളളതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസിനുള്ളില്‍ വച്ച് നടന്ന ഈ ഗൂഢാലോചനയെക്കുറിച്ച് തെരഞ്ഞെടുപ്പിനുശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ യുവാക്കള്‍ക്ക് സീറ്റ് കൊടുക്കണമെന്നും, അതിനായി മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കുകയാണെന്നും ടി.എന്‍ പ്രതാപന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് കയ്പമംഗലം സീറ്റില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് കാട്ടി രാഹുല്‍ ഗാന്ധിക്ക് പ്രതാപന്‍ കത്ത് അയച്ചെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ കത്തിന്റെ ഉള്ളടക്കം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ യോഗത്തില്‍ അവതരിപ്പിച്ചെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു കത്ത് താന്‍ അയച്ചിട്ടില്ലെന്നാണ് പ്രതാപന്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്നും താന്‍ പിന്മാറുന്നതായി ടി.എന്‍.പ്രതാപന്‍ പറഞ്ഞു.
Post Your Comments