തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും മാതൃഭൂമി ന്യൂസ് -ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ. 66 മുതല്‍ 72 സീറ്റുകള്‍ വരെ ഇടതുമുന്നണി നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 68 മുതല്‍ 74 സീറ്റുകളാണു യുഡിഎഫിനു ലഭിക്കുമെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ നേടുമെനും സര്‍വേ പ്രവചിക്കുന്നു.
ഇടതു മുന്നണി 45% വോട്ട് നേടുമ്പോള്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് 42% വോട്ടും എന്‍.ഡി.എയ്ക്ക് 10% വോട്ടും ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസിനെ 35% പേര് പിന്തുണച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് 34% പേരുടെ പിന്തുണയുണ്ട്. 12% പേരാണ് പിണറായിയെ പിന്തുണയ്ക്കുന്നത്.
യുവവോട്ടര്‍മാരില്‍ 46 ശതമാനവും എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 60 വയസിനു മുകളിലുള്ള 45% പേര് യു.ഡി.എഫിനു പിന്തുണയേകുന്നു. നഗരങ്ങളില്‍ 39% പേരുടെ പിന്തുണയുമായി എല്‍.ഡി.എഫ് ആണ് മുന്നില്‍. അതേസമയം ഗ്രാമങ്ങളില്‍ 38% പേരുടെ പിന്തുണയുമായി യു.ഡി.എഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍.ഡി.എഫിന് ഗ്രാമങ്ങളില്‍ 37% പേരുടെ പിന്തുണയുണ്ട്. 36% പേരാണ് നഗരങ്ങളില്‍ യു.ഡി.എഫിന് പിന്തുണയേകുന്നത്.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 13 വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന സര്‍വേയില്‍14592 പേര് പങ്കെടുത്തു. 2014 പൊതുതെരഞ്ഞെടുപ്പ്, 2015 ബീഹാര്‍ തെരഞ്ഞെടുപ്പ് എന്നിവയടക്കം കൃത്യമായി പ്രവചിച്ച ‘ആക്സിസ് മൈ ഇന്ത്യ’ എന്ന ഏജന്‍സിയാണ് മാതൃഭൂമിയ്ക്ക് വേണ്ടി സര്‍വേ നടത്തിയത്.
Post Your Comments