Kauthuka Kazhchakal

ഒരു ഇമോജി അയച്ചതിന്റെ പേരില്‍ ജയിലിലായ കാമുകന്‍

മുന്‍ കാമുകിക്ക്‌ തോക്കിന്റെ ഇമോജി അയച്ചുകൊടുത്തതിന്‌ യുവാവിന്‌ ജയില്‍ ശിക്ഷ. 22കാരനായ ബിലാല്‍ അസൊഗയ്‌ക്കാണ്‌ ആറ്‌ മാസം തടവിന്‌ ശിക്ഷയ്‌ക്ക് വിധിച്ചത്‌. ഫ്രാന്‍സിലെ വാലെന്‍സിലുള്ള കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.

2015ലാണ്‌ സംഭവമുണ്ടായത്‌.ടെക്‌സ്റ്റ്‌ മെസേജിന്റെ കൂടെ അവസാനമായി തോക്കിന്റെ ഇമോജി കൂടി വച്ച്‌ ഇയാള്‍ മുന്‍ കാമുകിക്ക്‌ മെസേജ്‌ അയയ്‌ക്കുകയായിരുന്നു. ആ സമയം പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന്‌ പെണ്‍കുട്ടി നന്നായി ഭയന്നുവെന്നും അവളെ വളരെ അധികം ബുദ്ധിമുട്ടിച്ചെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.
തോക്കിന്റെ ഇമോജി ഉള്ളതുകൊണ്ട്‌ ഭീഷണി സന്ദേശമായേ ഇത്‌ കാണാനാകൂ എന്ന്‌ കോടതി നിരീക്ഷിച്ചു..കുട്ടിയുടെ ജീവിതത്തില്‍ തോക്കിന്റെ ഇമോജി നെഗറ്റീവായ സ്വാധീനം ഉണ്ടാക്കുമെന്നും അവര്‍ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button