NewsIndia

അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ആള്‍ദൈവം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

ചെന്നൈ: സ്ത്രീകളുടെ കഴുകിയിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് ശീലമാക്കിയ ആള്‍ദൈവം പിടിയിലായി. ചെന്നൈ തൊണ്ടിയാര്‍പേട്ട് സ്വദേശി വിജയകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുകയും ആള്‍ദൈവമായി ആദരിക്കപ്പെടുകയും ചെയ്യുന്ന വിജയകുമാര്‍ നാട്ടുകാര്‍ സ്ഥാപിച്ച രഹസ്യക്യാമറയിലാണ് കുടുങ്ങിയത്.

പ്രദേശത്തെ സ്ത്രീകളുടെ കഴുകിയിട്ട അടിവസ്ത്രങ്ങള്‍ കാണാതാകുന്നത് പതിവായിരുന്നു. മോഷണം സ്ഥിരം സംഭവമായതോടെ പ്രദേശവാസികള്‍ മോഷ്ടാവിനെ പിടികൂടാന്‍ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. അടുത്ത ദിവസം വീണ്ടും മോഷണത്തിനെത്തിയപ്പോഴാണ് വിജയകുമാര്‍ ക്യാമറയില്‍ കുടുങ്ങിയത്. പ്രദേശത്തെ താമസക്കാരനും മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനുമായ ശശികുമാര്‍ തന്റെ വീടിന് മുകളില്‍ സ്ഥാപിച്ച ക്യാമറയിലാണ് ഇയാളുടെ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇയാളെ എക്‌സ്.വി മെട്രോപോളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. അടിവസ്ത്രം മോഷ്ടിക്കുന്ന മാനസിക വൈകല്യത്തിന് അടിമയാണ് വിജയകുമാറെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ പ്രത്യേക മാനസിക സുഖം അനുഭവിക്കുന്നതായി ഇയാള്‍ വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി അടിവസ്ത്രങ്ങള്‍ പൊലീസ് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button