ന്യൂഡല്‍ഹി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍പുറത്തു വിട്ടു.നേതാജി രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത് .ബോസിന്റെ ചിതാഭസ്മം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖര്‍ജി കമ്മീഷന്‍ ആദ്യമേ തന്നെ അന്വേഷിച്ചിരുന്നു.ഇതിന്റെ മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചത്, 12(226)56- പി എം എന്ന പേരിലുള്ള ഫയല്‍ 1972 മാര്‍ച്ചില്‍ നശിപ്പിക്കപ്പെട്ടെന്നാണ് . 23(156)51 – പി എം , 2 (381)60-66 പി എം എന്നീ ഫയലുകളും നശിപ്പിക്കപ്പെടുകയോ കാണാതാകുകയോ ചെയ്തതായും മറുപടി നല്‍കിയിട്ടുണ്ട്.
ചരിത്രപ്രാധാന്യമുള്ള രേഖകള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്തിന് നശിപ്പിച്ചുവെന്നതിന്റെ പേരില്‍ അന്വേഷണം ഉടന്‍ തുടങ്ങണമെന്ന് നേതാജി രേഖകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് അനുജ് ധര്‍ ആവശ്യപ്പെട്ടു.ഈ രേഖകള്‍ നശിപ്പിച്ചതെന്തിനെന്നോ അതിന്റെ ഉള്ളടക്കങ്ങളെന്തെന്നോ യാതൊരു വിവരവും ലഭ്യമല്ല.ഇന്ദിരാഗാന്ധി സര്ക്കാരിന്റെ കാലത്താണ് ഫയലുകള്‍ നഷ്ടമായതെന്നാണ് വിവരം.
Post Your Comments