തിരുവനന്തപുരം: തടവുകാരുടെ ശിക്ഷാ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനി മന്ത്രിമാരുടെ ഉപസമിതി. 1850 തടവുകാരുടെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപ സമിതി രൂപീകരിച്ചത്.എല്ലാ ഘടകകക്ഷി മന്ത്രിമാരും അംഗങ്ങളായ ഈ സമിതിയാണ് ഇനി ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കുക. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയെന്നുകണ്ടു ഗവർണർ ഫയൽ തിരിച്ചയച്ചത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു.ഇതുസംബന്ധിച്ച് ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പും ഇറക്കിയിരുന്നു.പത്രക്കുറിപ്പ് ഇറക്കിയതിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Post Your Comments