ലഖ്‌നൗ: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ആഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ വനിതാ ബോര്‍ഡ് അഖിലേന്ത്യാ അദ്ധ്യക്ഷ ഷൈസ്ത അംബറുമായി കൂടിക്കാഴ്ച്ച നടത്തി. ഭഗവതിന്‍റെ ദ്വിദിന ലഖ്നൌ സന്ദര്‍ശനത്തിനോടനുബന്ധിച്ച് പ്രത്യേക ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ചാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ഷൈസ്ത ആര്‍.എസ്.എസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിച്ച ഷൈസ്ത താന്‍ മോഹന്‍ ഭഗവതിന്‍റെ ആശയങ്ങളില്‍ ആകൃഷ്ടയായെന്നും, തന്‍റെ മസ്ജിദ് സന്ദര്‍ശിക്കാനുള്ള ക്ഷണം ഭഗവത് സ്വീകരിച്ചുവെന്നും അറിയിച്ചു.
ഇങ്ങനെയുള്ള പരസ്പര ഇടപെടലുകള്‍ വര്‍ദ്ധിപ്പിച്ച് സമൂഹത്തില്‍ ഇന്ന് നിലവിലുള്ള വെറുപ്പും, അന്യതാമനോഭാവവും ഇല്ലാതാക്കാമെന്നും ഷൈസ്ത അഭിപ്രായപ്പെട്ടു. തന്‍റെ താമസസ്ഥലത്തിനടുത്തു തന്നെ ആര്‍.എസ്.എസ് ശാഖയുണ്ടെന്നും, അവിടെ എല്ലാവരും മറ്റുള്ള വിഭാഗക്കാരുടെ പരിപാടികളില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യാറുണ്ടെന്നും ഷൈസ്ത പറഞ്ഞു. അവിടെ രാഷ്ട്രീട, സാമൂഹിക, മത വ്യത്യാസങ്ങളൊന്നുമില്ല.
തനിക്ക് ഭഗവതിന്‍റെ സംഭാഷണം പ്രസംഗം ഷൈസ്ത അറിയിച്ചു. “അദ്ദേഹം സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള കാര്യങ്ങളാണ് പറഞ്ഞത്. ഡോക്ട്ടര്‍മാരോട് ചികിത്സക്ക് പ്രതിഫലം കുറച്ചു വാങ്ങാനുള്ള ആഹ്വാനം ചെയ്തു. ഹിന്ദുത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല,” ഷൈസ്ത പറഞ്ഞു.
താനെഴുതിയ ഒരു പുസ്തകമാണ് ഷൈസ്ത ഭഗവതിന് സമ്മാനിച്ചത്.
Post Your Comments