ദുബായ്: പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരില്‍ യൂസേഴ്‌സ് ഫീ രാജ്യാന്തര വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തിന് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. മാര്‍ച്ച് ഒന്ന് മുതല്‍ വിമാന ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇത് ബാധകമാണ്. ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി ഈടാക്കുന്നത് എഫ്6 എന്ന പേരില്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതിയായ 35 ദിര്‍ഹമാണ്. വിമാന ടിക്കറ്റെടുക്കുന്ന സമയത്ത് തുക നല്‍കണം.
പുതിയ നികുതി ദുബായ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ബാധകമാകും. പുതിയ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത് രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, വിമാന ജീവനക്കാര്‍, ഒരേ ഫ്‌ളൈറ്റ് നമ്പറിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെയാണ്. ഇതുസംബന്ധിച്ച നിര്‍ദേശം യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കി. പുതിയ നികുതിയില്‍നിന്ന് ഒഴിവാകണമെങ്കില്‍ ഈ മാസം 29നകം ടിക്കറ്റെടുക്കണം. പ്രവാസികള്‍ക്ക് പുതിയ നികുതി അധിക ബാധ്യതയാണ്. ഈ നികുതി മറ്റു എമിറേറ്റുകളിലെ വിമാനത്താവളങ്ങളില്‍ ഇത്‌വരെയും ഏര്‍പ്പെടുത്തിയിട്ടില്ല.
Post Your Comments