NewsIndiaEditor's Choice

മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ, 5 പി.എച്ച്.ഡി ഉപന്യാസങ്ങള്‍ക്ക് വിഷയമായ ഈ പത്മശ്രീ ജേതാവിനെ അറിയാം

നാമമാത്രമായ സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഈ പടിഞ്ഞാറന്‍ ഒഡീഷക്കാരന്‍ കവിയെക്കുറിച്ച് അഞ്ച് പി,എച്ച്,ഡി ഉപന്യാസങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഹല്‍ദാര്‍ നാഗ് എന്ന ഈ 66-കാരന്‍ കവിക്ക് ഇന്നലെ ഇന്ത്യന്‍ പ്രസിഡന്‍റ് പത്മശ്രീ പുരസ്കാരം സമ്മാനിച്ച്‌.

കോസ്ലി ഭാഷയില്‍ തന്‍റെ രചനകള്‍ നടത്തുന്ന നാഗിന് താന്‍ ഇതുവരെ എഴുതിയിട്ടുള്ള എല്ലാ കവിതകളും 20 ഇതിഹാസങ്ങളും മനഃപാഠമാണ്. നാഗിന്‍റെ രചനകളുടെ ഒരു സമ്പൂര്‍ണ്ണകൃതി ഉടന്‍തന്നെ സമ്പല്‍പൂര്‍ സര്‍വ്വകലാശാല “ഹല്‍ദാര്‍ ഗ്രന്ഥാവലി-2” എന്നപേരില്‍ പുറത്തിറക്കും. പ്രസ്തുത പുസ്തകം സര്‍വ്വകലാശാല പഠനാവലിയുടെ ഭാഗമായിരിക്കും.

ജീവിതത്തിലിന്നു വരെ ചെരിപ്പ് ധരിച്ചിട്ടില്ലാത്ത നാഗ് സ്ഥിരമായി ഒരു വെള്ളമുണ്ടും കുപ്പായവുമാണ് ധരിക്കുക. ഈ വേഷത്തില്‍ തനിക്ക് സ്വാതന്ത്ര്യം അനുഭവിക്കാനാകുന്നു എന്നാണ് നാഗിന്‍റെ വിശദീകരണം.

1950-ല്‍ ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ ഘെന്‍സ് കുടുംബത്തില്‍ ജനിച്ച നാഗിന്‍റെ പിതാവ് നാഗിന് 10-വയസുള്ളപ്പോള്‍ തന്നെ മരണമടഞ്ഞു. തുടര്‍ന്ന്‍ പഠനം മുടങ്ങിയ നാഗ് ചെറിയ ചെറിയ ജോലികളും, ചെറിയ കച്ചവടങ്ങളുമൊക്കെ ചെയ്ത് കഴിഞ്ഞുപോന്നു.

1990-ലാണ് നാഗ് തന്‍റെ ആദ്യകവിതയായ “പഴയ ആല്‍മരം” എഴുതുന്നത്. അതൊരു മാഗസിനില്‍ അച്ചടിച്ചുവന്നു. തുടര്‍ന്ന്‍ നാഗ് നാല് കവിതകള്‍ കൂടി അയച്ചു. അവയും പ്രസിദ്ധീകരിക്കപ്പെട്ടതോടെ പ്രോത്സാഹനം ലഭിച്ച നാഗ് പിന്നീട് എഴുത്ത് മുടക്കിയിട്ടേയില്ല.

ഒഡീഷയില്‍ “ലോക് കവിരത്നം” എന്നാണ് നാഗ് അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button