മുംബൈ: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട കുല്‍ യാദവ് ഭൂഷണ്‍ മുംബൈ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്ന സൂധീര്‍ ജാദവിന്റെ മകനാണെന്ന് വ്യക്തമായി. എട്ട് വര്‍ഷം മുന്‍പാണ് സുധീര്‍ ജാദവ് പൊലീസില്‍ നിന്ന് വിരമിച്ചത്.
കാലാവധി എത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് സ്വയം വിരമിച്ച കുല്‍ യാദവ് ഭൂഷണ്‍ പിന്നീട് വ്യാപാരം തുടങ്ങുകയായിരുന്നു.വ്യാപാരവശ്യാര്‍ത്ഥം ലോകം മുഴുവന്‍ സഞ്ചരിക്കാറുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പാകിസ്ഥാനിലേയ്ക്ക് പോയത്. പാകിസ്ഥാന്‍ ആരോപിക്കുന്നത് പോലെ, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ യുമായി ഭൂഷണ് ഒരു ബന്ധവും ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുല്‍ യാദവ് ഭൂഷണ്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
രാജ്യത്ത് നുഴഞ്ഞ് കയറിയ ‘റോ’ ഏജന്റായ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്ചയാണ് അറിയിച്ചത്
ഹുസൈന്‍ മുബാറക് പട്ടേല്‍ എന്നയാളുടെ പേരില്‍ മഹാരാഷ്ട്രയിലെ സാംഗ്‌ളിയില്‍ നിന്ന് അനുവദിച്ച പാസ്‌പോര്‍ട്ടാണ് ഭൂഷണിന്റെ കൈവശമുണ്ടായിരുന്നതെന്ന് പാക് അധികൃതര്‍ പറഞ്ഞു
Post Your Comments