Editorial

ഫ്ലക്സുകള്‍ തിരഞ്ഞെടുപ്പിന് അനിവാര്യമോ?

തിരഞ്ഞെടുപ്പിന്കാഹളം മുഴങ്ങിയതോടെ എല്ലാവരും തിരക്കിലാണ്.പ്രചാരണത്തിന്റെ ഭാഗമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു തുടങ്ങിക്കഴിഞ്ഞു.ഫ്ലക്സുകള്‍ ആണ് ഏറ്റവും സജീവമായ ഒരു പ്രചരണോപാധി എന്നിരിയ്ക്കെ നമ്മുടെ നാട്ടില്‍ ഫ്ലാക്സുകളുടെ പ്രസക്തിയെക്കുറിച്ച് ഒന്ന് ചിന്തിയ്ക്കേണ്ടതുണ്ട്.

നമ്മള്‍ ഫ്‌ളക്‌സ് ഉണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് എളുപ്പത്തില്‍ നശിച്ചുപോകാത്ത പ്ലാസ്റ്റിക് ആണ്. അതേസമയം, ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിയ്ക്കാനുമാവില്ല.ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ ഫലപ്രദമായ രീതിയില്‍ നിലവിലില്ല.തിരഞ്ഞെടുപ്പിന്റെ ചൂട് കഴിഞ്ഞാലും മാര്‍ഗമില്ലാതെ കുന്നുകൂടുന്ന ഫ്ലക്സുകള്‍ സൃഷ്ടിയ്ക്കുന്ന പാരിസ്ഥിതികാഘാതം വലുതാണ്‌.റോഡിലും പൊതുസ്ഥലങ്ങളിലുമായി സ്ഥാപിയ്ക്കുന്ന ഇവ സൃഷ്ടിയ്ക്കുന്ന മാര്‍ഗതടസ്സം മറ്റൊരു പ്രശ്നമാണ്..ഇതിനായി ചിലവഴിയ്ക്ക്കുന്ന പണമാണ് മറ്റൊരു പ്രശ്നം.ഒരു സ്ഥാനാര്‍ഥിയ്ക്ക് ചിലവഴിയ്ക്കാന്‍ അനുവദിയ്ക്കപ്പെട്ടിരിയ്ക്കുന്നതിന്റെ നല്ലൊരു പങ്കും ഈയിനത്തില്‍ പോകും.

സാമൂഹ്യ മാധ്യമങ്ങളും സജീവമായ സാക്ഷരകേരളത്തില്‍ ഈ ഫ്ലക്സുകള്‍ ഇനി ആവശ്യമുണ്ടോ..പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മത്സരബുദ്ധിയോടെ ചെയ്യുന്ന ഈ ശക്തിപ്രകടനം എന്നതിലപ്പുറം ഇതിനിപ്പോള്‍ പ്രസക്തിയുണ്ടോ..കണക്കനുസരിച്ച് കുറഞ്ഞത് അഞ്ചുലക്ഷത്തോളം ഫ്ലാക്സുകളാണ് കേരളത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം എന്ത് ചെയ്യണമെന്നറിയാതെ അവശേഷിയ്ക്കുന്നത്.അപകടകരമായ ഈ ഉപാധികള്‍ ഉപയോഗിയ്ക്കണോ ഉപേക്ഷിയ്ക്കണോ എന്നുള്ളത് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ചിന്തിച്ച് തീരുമാനിയ്ക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button