തിരുവനന്തപുരം : ബി.ജെ.പിയുടെ സംഭാര ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് വിമാനത്താവള വിരുദ്ധസമരം കൊണ്ട് ശ്രദ്ധ നേടിയ ആറന്‍മുളയില്‍ . വേനല്‍ചൂടകറ്റാന്‍ സംഭാരം : ദുര്‍ഭരണമകറ്റാന്‍ സംവാദം എന്ന മുദ്രാവാക്യവുമായി ജനങ്ങളെ ഒന്നിച്ചിരുത്തി ചര്‍ച്ചകളിലേയ്ക്ക് നയിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ‘ചായ്‌പേയ്’ ചര്‍ച്ച നടത്തി പ്രചാരണ രംഗത്ത് ബി.ജെ.പി പുതുമ സൃഷ്ടിച്ചിരുന്നു.
ഏപ്രില്‍ മൂന്നിന് ‘സംഭാര ചര്‍ച്ച’ മംഗലാപുരം എം.പി നളിന്‍ കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്യും. ആറന്‍മുളയിലെ ചര്‍ച്ചയുടെ വിജയം നോക്കി തെരഞ്ഞെടുത്ത മറ്റ് മണ്ഡലങ്ങളിലേയ്ക്കും സംഭാര ചര്‍ച്ച വ്യാപിപ്പിക്കും.
ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഫേയ്‌സ്ബുക്ക് കൂട്ടായ്മയുടേതാണ് ഈ ആശയം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി വിദഗ്ദ്ധരായ യുവാക്കളായിരിക്കും ചര്‍ച്ചയ്ക്ക് തുടക്കമിടുക. കൂട്ടായ്മയിലെ അംഗങ്ങള്‍ ആറന്‍മുളയിലെത്തി തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആറന്‍മുള വിമാനത്താവളത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഓര്‍മകള്‍ ഉണര്‍ത്തി ജന മനസുകളില്‍ ഇടംപിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം
Post Your Comments