ന്യൂഡല്‍ഹി : ദേശദ്രോഹ തിരച്ചിലില്‍ ചെന്നെത്തുന്നത് ജെ.എന്‍.യുവിലേക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിളിന്റെ സംരംഭമായ ഗൂഗിള്‍ മാപ്പിലാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു) ദേശ വിരുദ്ധമെന്ന് കാണിച്ചിരിക്കുന്നത്.
‘ആന്റിനാഷണല്‍’ എന്ന് ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞാല്‍ കാണാനാകുന്നത് ജെ.എന്‍.യുവിന്റെ മാപ്പാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെയും സഹപാഠികളുടെയും അറസ്റ്റുമായി ബന്ധപ്പെട്ട് ദേശിയ രാഷ്ട്രീയത്തില്‍ ചൂടേറിയ സംവാദങ്ങള്‍ നടക്കവെയാണ് ഇത്.
വിവാദ സംഭവങ്ങളില്‍ സോഷ്യല്‍ മീഡിയകളിലടക്കം ദേശ വിരുദ്ധര്‍, രാജ്യ ദ്രോഹികള്‍ തുടങ്ങിയ വാക്കുകള്‍ ജെ.എന്‍.യു.വിന് ഒപ്പം ചേര്‍ത്തിരുന്നതാണ് ഇത്തരമൊരു തെറ്റായ റിസള്‍ട്ട് മാപ്പില്‍ വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹാരത്തിനുള്ള ശ്രമത്തിലാണെന്നും ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments