NewsIndia

കാലുമാറിയ എം.എല്‍.എമാരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കോണ്‍ഗ്രസിന്‍റെ കോഴ വാഗ്ദാനം വിവാദമാകുന്നു

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പിന്തുണയ്ക്കായി പണം വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസിന്‍റെ വിമത എംഎല്‍എമാര്‍ രംഗത്തെത്തി. രണ്ടാഴ്ചയായി മുന്‍മുഖ്യമന്ത്രി വിജയ്‌ ബഹുഗുണയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ കാലുമാറിയതോടെ സംസ്ഥാനഭരണം വരെ നഷ്ടപ്പെടും എന്ന അവസ്ഥയെ അഭിമുഖീകരിക്കുകയാണ് കോണ്‍ഗ്രസ്. അതിനിടെയുണ്ടായ ഈ അതിഗുരുതര ആരോപണം ഹരീഷ് റാവത്തിനേയും കോണ്‍ഗ്രസിനേയും ഒന്നുകൂടി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button