Kerala

ജനം ടി.വി അവതാരക സ്ഥാനത്തുനിന്ന് മധുപാല്‍ പുറത്ത്

തിരുവനന്തപുരം: ഇടത് അനുകൂല സംഘടനയുടെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള കലം എറിഞ്ഞുടച്ച പ്രമുഖ നടനും സംവിധായകനും നടനുമായ മധുപാലിനെ ജനം ടി.വി അവതാരക സ്ഥാനത്ത് നിന്നും പുറത്താക്കി.

ബി.ജെ.പി-ആര്‍.എസ്.എസ് അഭിമുഖ്യത്തിലുള്ള ജനം ടി.വിയുടെ ‘അകംപൊരുള്‍’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു മധുപാല്‍. പ്രതിഫലമായി ആഴ്ചയില്‍ 20000 രൂപ എന്നാ കണക്കില്‍ പ്രതിമാസം 80000 രൂപ ഇദ്ദേഹം കൈപ്പറ്റി വരികയായിരുന്നു. ഇതിനിടെയാണ് ഇടത് സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പരിപടിയില്‍ മധുപാല്‍ പങ്കെടുത്തത്. പരിപാടിയില്‍ പ്രതീകാത്മകമായി ഫാസിസത്ത പ്രതീകാത്മകമായി എറിഞ്ഞുടയ്ക്കുന്നതിന് കലമുടയ്ക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. കലത്തിന്റെ ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും മറുവശത്ത് ഹിറ്റ്‌ലറുടെ പടവുമാണ് ഉണ്ടായിരുന്നത്. സംഘാടകരുടെ ആവശ്യപ്രകാരം മധുപാല്‍ ഈ കലങ്ങളില്‍ ഒന്ന് എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പിറ്റേന്നത്തെ പത്രങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തിരുന്നു.

സംഭവം വാര്‍ത്ത‍യായതോടെ ആര്‍.എസ്.എസ് വിഷയത്തില്‍ ഇടപെടുകയും മധുപാലിനെ അവതാരക സ്ഥാനത്ത് നിന്ന് നീക്കാന്‍ ചാനല്‍ മേധാവിയോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് മധുപാലിനെ ഒഴിവാക്കന്‍ ചാനല്‍ തീരുമാനിച്ചത്.

നേരത്തെ അരുവിക്കരയില്‍ ഓ.രാജഗോപാലിനെതിരെ ഇടതുപക്ഷത്തിനു വേണ്ടി മധുപാല്‍ പ്രചാരണത്തിനിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button