India

എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണം- ഫാറൂഖ് അബ്ദുള്ള

ജമ്മു: രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ക്ഷേത്രങ്ങള്‍ സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കുന്നത് മഹത്തരമാണെന്ന് താന്‍ കരുതുന്നു. അവരും ഈ രാജ്യത്തിന്‍റെ ഭാഗമാണ്. ശാക്തീകരണത്തിനു ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ജമ്മുവില്‍ പറഞ്ഞു.

പാരമ്പര്യം ലംഘിച്ചു വൃന്ദാവനിലെ വിധവകള്‍ ഉത്തര്‍പ്രദേശിലെ പുരാതന ക്ഷേത്രത്തില്‍ ഹോളി ആഘോഷിച്ചിരുന്നു. ഇതിന്റെ അത്ഭുതകരമായ കാര്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇതില്‍ നമുക്ക് അഭിമാനിക്കാമെന്നും ഇന്ത്യ ശരിയായ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നതെന്നും പറഞ്ഞു.

ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു. ലോകം ഭീകരതയ്ക്കെതിരേ ഒന്നിക്കണം. കാഷ്മീരില്‍ ബിജെപിയും പിഡിപിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button