Latest NewsNewsIndia

ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്‌ടപ്പെട്ടു, കശ്‌മീരിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്ന് ഫാറൂഖ് അബ്‌ദുള്ള

കശ്‌മീർ: ജനവിരുദ്ധ നയങ്ങൾ കാരണം ജമ്മു കശ്‌മീരിലെ ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്‌ടപ്പെട്ടു എന്നും കശ്‌മീരിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്നും വ്യക്തമാക്കി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്‌ദുള്ള. ജമ്മു പ്രവിശ്യയിലും അവരുടെ രാഷ്ട്രീയ ഇടം നഷ്‌ടമായെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജമ്മു പ്രവിശ്യയിലെ ജനങ്ങൾക്ക് അവർ പലതും വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അതൊന്നും കൃത്യമായ രീതിൽ നടപ്പാക്കാനായില്ല. ബിജെപി ഈ മേഖലയിലെ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചു. ശോച്യാവസ്ഥയിലായ റോഡുകൾ, സ്ഥിരമായ വൈദ്യുതി മുടക്കം, കുടിവെള്ളം ലഭ്യമല്ലാതിരിക്കുക, സ്‌കൂളുകളിൽ അധ്യാപകരുടെ രൂക്ഷമായ ക്ഷാമം എന്നിവ കാരണം ജനങ്ങൾ ഇവിടെ ദുരിതമനുഭവിക്കുകയാണ്. ജനവിരുദ്ധ നയങ്ങൾ കാരണം ജമ്മു കശ്മീരിലെ രണ്ട് പ്രവിശ്യകളിലും ബിജെപിക്ക് അതിന്റെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്‌ടപ്പെട്ടു,’ ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button