NewsIndia

കനൈയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനൈയ്യ കുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കനൈയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിന് എതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മാത്രമല്ല ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ക്യാമ്പസില്‍ എത്തിയിരുന്നു.

ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമുലയുടടെ സുഹൃത്തുക്കളുമായി കനൈയ്യ കുമാര്‍ നാളെ കൂടിക്കാഴ്ച നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button