NewsIndia

സംവരണ നയത്തില്‍ മാറ്റമില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള സംവരണ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സംവരണ വിഷയത്തില്‍ ഇടപെടാറില്ല. അംബേദ്കര്‍ തിരിച്ചു വന്ന് ആവശ്യപ്പെട്ടാല്‍ പോലും സംവരണത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, നെല്‍സണ്‍ മണ്ടേല എന്നിവരെ പോലെ വിശ്വപൗരനാണ് അംബേദ്കരെന്നും പ്രധാനമന്ത്രി പറഞ്ഞു. ദലിതരുടെ മിശിഹയായി ചിത്രീകരിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അവഹേളനമാണ്. നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് അംബേദ്കര്‍ രാജിവെച്ച ചരിത്രം മറച്ചുവെക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. തന്നെ കാണുന്നതു പോലും പലര്‍ക്കും ഇഷ്ടമല്ലെന്നും താന്‍ അധികാരത്തിലേറിയത് ഇഷ്ടപ്പെടാത്തവര്‍ സര്‍ക്കാരിനെതിരെ അസത്യ പ്രചാരണം നടത്തുകയാണെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button