കൊച്ചി: നിയസഭ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. തൃപ്പൂണിത്തുറയിലോ എറണാകുളത്തോ ശ്രീശാന്തിനെ മത്സരിപ്പിക്കാനാണ് ആലോചന. കോടതി വിധി അനുകൂലമാണെങ്കിലും ബിസിസിഐയുടെ വിലക്കുള്ളതിനാല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകാത്ത ശ്രീശാന്തിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുകയാണ് ബിജെപി. തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ പ്രധാനമായും പരിഗണിക്കുന്നത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ താത്പര്യ പ്രകാരമാണ്നീക്കം. മത്സരിക്കാന്‍ ശ്രീശാന്തും താത്പര്യം കാട്ടിയെന്നാണ് സൂചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.
ശ്രീശാന്തിനായി എറണാകുളം ജില്ലയില്‍ മണ്ഡലം കണ്ടെത്തണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തൃപ്പൂണിത്തുറയും എറണാകുളവും പരിഗണിച്ചത്. ഇതില്‍ തൃപ്പൂണിത്തുറയ്ക്കാണ് മുന്‍ഗണന. മറ്റന്നാള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. ബിജെപി അനുഭാവിയാണെങ്കിലും കേരളത്തില്‍ പാര്‍ട്ടി വേദികളില്‍ ശ്രീശാന്ത് ഇതുവരെ പങ്കെടുത്തിട്ടില്ല. ബംഗളൂരുവില്‍ ബിജെപി സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച ചില ചടങ്ങുകളില്‍ ശ്രീശാന്ത് നേരത്തെ പങ്കെടുത്തിട്ടുണ്ട്. രാജസ്ഥാനിലെ ശ്രീശാന്തിന്റെ ഭാര്യാകുടുംബം ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണ്.
Post Your Comments