തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ചുള്ള കോണ്‍ഗ്രസ്-സിപിഎം കള്ളക്കളി അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ ആര്‍ പദ്മകുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളോട് യാഥാര്‍ഥ്യം തുറന്നു പറയാന്‍ ഇരുപാര്‍ട്ടികളും തയാറാകണമെന്നും പദ്മകുമാര്‍ ആവശ്യപ്പെട്ടു.
2011-ല്‍ കെ ചന്ദ്രിക മേയറായിരുന്നപ്പോള്‍ കോര്‍പ്പറേഷന്‍ കൌണ്‍സില്‍ പാസാക്കിയ പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് നഗരവികസന വകുപ്പ് തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. അന്ന്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലിലെ ആറു ബിജെപി അംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.
പ്രമേയത്തിന്‍റെ ആമുഖത്തില്‍ മേയര്‍ അഡ്വ. കെ ചന്ദ്രിക രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായം മാസ്റ്റര്‍പ്ലാന്‍ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ്. അന്നത്തെ മേയര്‍ പറഞ്ഞ കാര്യത്തെ തള്ളിപ്പറയാന്‍ ഇപ്പോഴത്തെ മേയര്‍ വി കെ പ്രശാന്ത് തയാറാണോ എന്നും പദ്മകുമാര്‍ ചോദ്യമുന്നയിച്ചു.
Post Your Comments