ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ലാദേശ് ഇടം കൈയ്യന്‍ സ്പിന്നര്‍ അറഫാത്ത് സന്നിയെയും പേസ്ബൗളര്‍ തസ്‌കീന്‍ അഹമ്മദിനെയും ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ബൗളിംഗ് ആക്ഷനില്‍ കൃത്രിമത്തം കണ്ടതിനെ തുടര്‍ന്നാണ് ഐസിസിയുടെ ശിക്ഷാ നടപടി. ഇവര്‍ക്ക് ഇനി ട്വന്റി-20 ലോകകപ്പ് കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ട്വന്റി-20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ നെതര്‍ലാന്‍ഡിനെതിരെയുളള മത്സരത്തിലാണ് ഇരുവരും ആക്ഷേപത്തിനിരയായ ബൗളിംഗ് ആക്ഷന്‍ പുറത്തെടുത്തത്.
നേരത്തെ സൂപ്പര്‍ ടെന്നിലെത്തിയ ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ തയ്യാറെക്കുന്നതിനിടെയാണ് ബംഗ്ലാ ടീമിന് ഈ തിരിച്ചടി നേരിട്ടത്.
ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സഖലൈന്‍ സാജിബോ, സന്‍ജാമുല്‍ ഇസ്ലാമോ ആയിരിക്കും ഇരുവര്‍ക്കും പകരമായി ടീമിലെത്തുന്ന താരങ്ങള്‍.
നേരത്തെയും ബൗളിംഗ് ആക്ഷനില്‍ കൃത്രിമത്തത്തിന്റെ പേരില്‍ രണ്ട് ബംഗ്ലാദേശ് ബൗളര്‍മാരെ ഐസിസി വിലക്കിയിരുന്നു.
Post Your Comments