ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ നായകൻ സുനിൽ ഗവാസ്ക്കർ.എതിരാളികൾക്ക് അൽപ്പമെങ്കിലും ബഹുമാനം നൽകാൻ പഠിക്കണമെന്നാണ് ധോനിക്കും കൂട്ടർക്കും ഗവാസ്ക്കര്‍ നൽകുന്ന ഉപദേശം.
ബാറ്റ്സ്മാൻമാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഇന്ത്യൻ പരാജയത്തിന് കാരണം. പിച്ചിനെ പഴിക്കേണ്ട യാതൊരു കാര്യവുമില്ല.160 റൺ ലക്ഷ്യമിട്ടാണ് ഇറങ്ങിയതെങ്കിൽ നേരിട്ട ആദ്യ പന്തിൽ തന്നെ റൺ നേടാനുള്ള നീക്കം അനിവാര്യമാണ്. ഓരോ ഡോട്ട് ബോളും വലിയ ബാധ്യതയായി മാറും.
അമിത ആത്മവിശ്വാസമാണ് ഇന്ത്യയുടെ പരാജയത്തിന്റെ കാരണം, പിച്ചിന്റെ സ്വഭാവമോ അത് ബൗളർ ഏതുരീതിയിലാണ് പ്രയോജനപ്പെടുത്തുന്നതെന്നോ നോക്കാതെ ഷോട്ടുകൾക്ക് മുതിർന്നാൽ ദുരന്തമാണ് എപ്പോഴും ഫലമുണ്ടാവുക. എന്നാൽ കേവലം ആറു റണ്ണിന് മുകളിൽ മാത്രമുള്ള ഒരു റൺ റേറ്റിൽ റൺസ് എടുത്താൽ മതിയെന്നിരിക്കെ ബൗളറെ പഠിച്ച് തന്ത്രം മെനയുന്ന രീതിയാണ് പതിവ്.ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് സംഭവിച്ചത് അതാണ്. ഗവാസ്കർ കുറ്റപ്പെടുത്തി.
ട്വൻറി20 ലോകകപ്പിലെ പ്രഥമ മത്സരത്തിൽ ന്യൂസിലാൻഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിനു ശേഷമായിരുന്നു ഗവാസ്കറുടെ പ്രതികരണം.
Post Your Comments