Uncategorized

സമ്മര്‍ദ്ദത്തിന്‍റെ ഭാഷ മാത്രമേ പ്രധാനമന്ത്രിക്ക് മനസിലാകൂ: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് സമ്മര്‍ദ്ദത്തിന്‍റെ ഭാഷ മാത്രമേ മനസിലാകൂ എന്ന്‍ കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി ഭൂമിയേടറ്റെടുക്കല്‍ ബില്ലിലെ കോണ്‍ഗ്രസ് ഇടപെടലിന്‍റെ വിജയം തെളിയിച്ചിരിക്കുന്നു എന്ന അവകാശവാദവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തി.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യവുമായി രാഹുലിനെസമീപിച്ച ഒരുപറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു രാഹുലിന്‍റെ നിര്‍ദ്ദേശം.

“പ്രധാനമന്ത്രിക്ക് സമ്മര്‍ദ്ദം മാത്രമേ മനസിലാകൂ. ഭൂമിയേറ്റെടുക്കല്‍ ബില്‍, ബജറ്റ് എന്നിവയില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. രണ്ടു വര്‍ഷമായി കര്‍ഷകരുടെ കാര്യത്തില്‍ ഒരു ശ്രദ്ധയിമില്ലാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തി. അതിന്‍റെ ഫലമായി കര്‍ഷക സൗഹൃദ ബജറ്റ് വന്നു,” രാഹുല്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button