ഓണ്‍ അറൈവല്‍ വിസ ആവശ്യമുള്ള രാജ്യങ്ങളില്‍ ആളുകളെ സന്ദര്‍ശക വിസയില്‍ എത്തിച്ച് അവിടുന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തുന്നതായി റിപ്പോര്‍ട്ട്.
സിന്ഗപ്പൂര്,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സൌദി,യു ഏ ഇ ,കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് നഴ്സിങ്ങിനും ഡ്രൈവിംഗ്,വീട്ടുവേല,അന്സ്കില്ഡ് വിഭാഗത്തിലുമുള്ള ജോലികള്‍ക്കും വേണ്ടിയാണ് ഈ തട്ടിപ്പ്.ചെന്നൈ കേന്ദ്രമാക്കിയുള്ള ഒരു ഏജന്റ്റ് ആണ് ഇതിനു പിന്നില്‍.എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തിരുവനന്തപുരം,ഹൈദരാബാദ്,ചെന്നൈ,മധുര എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് ആളുകളെ കടത്തുന്നത് എന്നാണു റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന് സംശയിക്കപ്പെടുന്നു.ആദ്യം സൌദിയിലെയ്ക്കും മറ്റുമുള്ള വിസ സ്റാമ്പ് ചെയ്യുന്നു.പിന്നീട് വിസകള്‍ പാസ്പോര്ട്ടില് നിന്ന് വിദഗ്ധമായി ഇളക്കിമാറ്റും.ഈ പാസ്പോര്ട്ടുകള് ഉപയോഗിച്ച് ഓണ്‍ അറൈവല്‍ വിസ മാത്രം ആവശ്യമുള്ള രാജ്യങ്ങളില്‍ ഇറങ്ങും.സംശയം തോന്നാതിരിക്കാന്‍ മടക്ക ടിക്കറ്റുള്പ്പെടെയാണ് യാത്ര.അവര്‍ എത്തുന്നതിനു മുന്‍പേ ഇളക്കിയെടുത്ത വിസകളുമായി ഏജന്റുമാര്‍ അവിടെ എത്തിയിരിയ്ക്കും.അവിടെ നിന്ന് ജോലിയ്ക്ക് അയക്കേണ്ട രാജ്യത്തിന്റെ വിസ വീണ്ടും ഒട്ടിയ്ക്കും.വൈകുന്നേരത്തെ വിമാനത്തിനു അങ്ങോട്ട് കയറ്റും.
കമ്മീഷന് ഇനത്തില്‍ വന്‍ തുകയാണ് ഈ മേഖലയില്‍ ഏജന്റുമാര്‍ തരപ്പെടുത്തുന്നത്.വീട്ടുജോലിയ്ക്ക് കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ അനാശ്യാസത്തിനുപയോഗിയ്ക്കുന്ന പ്രവണതയുള്ളതിനാല്‍ ഇപ്പോള്‍ കര്‍ശനനിയന്ത്രണം വന്നത് ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.അതിന് പ്രതിവിധിയെന്നോണമാണ് ഈ പുതിയ തട്ടിപ്പ് രീതി.
Post Your Comments