India

ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു

മുംബൈ : ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം. നാഗ്പൂരില്‍ നിന്നും മുംബൈയ്ക്കു പുറപ്പെട്ട എയര്‍ഇന്ത്യ 630 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യവിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.45 നായിരുന്നു സംഭവം. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button