ന്യൂഡല്‍ഹി: കനൈയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശം . ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ചന്വേഷിച്ച ഉന്നതാധികാരസമിതിയുടേതാണ് ശുപാര്‍ശ. ഒരുമാസം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കനൈയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യം എന്നിവരെയും മറ്റുരണ്ട് പേരെയും സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കാനാണ്നിര്‍ദേശം.കണ്ടെത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും, ഇതിനുള്ള മറുപടി ലഭിച്ച ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച യോഗം ചേരുമെന്നാണ് സൂചന.
അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന് 21 വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്. എന്നാല്‍ നോട്ടീസ് സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചു.
Post Your Comments