തന്‍റെ കടബാധ്യതകളില്‍ വരുത്തിയ ഭീമന്‍ കുടിശികയെപ്പറ്റി അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായി അന്വേഷണത്തോട് സഹകരിക്കാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ സമന്‍സിനോട് വിജയ് മല്യ പ്രതികരിച്ചു.
ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള സമയം ശരിയല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു മല്യയുടെ പ്രതികരണം.
സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലേക്ക് തിരികെ വരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മല്ല്യ പറഞ്ഞു. പക്ഷെ തന്‍റെ ഭാഗം ന്യായീകരിക്കാനുള്ള അവസരം തനിക്ക് ലഭിക്കുമോ എന്നാണ് തന്‍റെ ആശങ്ക എന്നും മല്ല്യ പറഞ്ഞു.
“ഒരു ക്രിമിനലായി ഇപ്പോള്‍ത്തന്നെ ഞാന്‍ മുദ്ര കുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ സമയം അത്ര ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരുടേയും വികാരങ്ങള്‍ തിളച്ചു നില്‍ക്കുന്നു. ആളുകള്‍ വിവേകത്തോടെ ചിന്തിക്കണം”.
ബിസിനസിനെക്കുറിച്ച് ജനങ്ങള്‍ ശരിയായി മനസ്സിലാക്കണമെന്നും മല്യ ആവശ്യപ്പെട്ടു. ബിസിനസ് ചെറുതാണെങ്കിലും വലുതാണെങ്കിലും റിസ്ക് നിറഞ്ഞതാണ്.
“ഈ വിഷയത്തിലെ ഉയര്‍ച്ചതാഴ്ച്ചകള്‍ കണ്ട വ്യക്തിയാണ് ഞാന്‍. ഒരിക്കല്‍ തിരിച്ചു വരാം എന്ന പ്രതീക്ഷയിലാണ് ഞാന്‍. ഇന്ത്യ എനിക്ക് എല്ലാം തന്നു, എന്നെ വിജയ് മല്യയാക്കി,” മല്ല്യ പറഞ്ഞു.
താന്‍ ഇരയാക്കപ്പെടുകയാണെന്നും മല്ല്യ പരിതപിച്ചു.
Post Your Comments