ഇന്ദിരാഗാന്ധിക്കു ശേഷം വിദേശകാര്യമന്ത്രിസ്ഥാനത്തെത്തുന്ന വനിതയാണ് സുഷമാ സ്വരാജ്. ദല്‍ഹി മുഖ്യമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 7-വര്‍ഷമായി ലോക്സഭാംഗമായ സുഷമ മധ്യപ്രദേശിലെ വിദിശയില്‍ നിന്ന് നാലുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2014ല്‍ വിജയിച്ചത്. 2009-2014 കാലത്ത് ലോക്സഭാ പ്രതിപക്ഷ നേതാവായി തിളങ്ങിയ സുഷമയുടെ വാക്ശരങ്ങള്‍ എതിരാളികള്‍ക്ക് പേടിസ്വപ്നമാണ്. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം.
ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് 1953 ഫെബ്രുവരി 14 ന് സുഷമ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയമബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി. ലോക്സഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ യുപിഎ ഭരണകാലത്ത് സുഷമ നടത്തിയ നിരവധി പ്രസംഗങ്ങള്‍ പ്രശസ്തമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചതില്‍ മുഖ്യപങ്കുവഹിച്ചത് സുഷമയാണ്.
1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സുഷമ അറിയപ്പെടുന്ന ഒരു പ്രാസംഗിക ആയിരുന്നു. ഹരിയാനയിലെ അംബാലയില്‍ ജനിച്ചു വളര്‍ന്ന സുഷമ ഹരിയാന ഭാഷാ വകുപ്പിന്റെ മികച്ച ഹിന്ദി പ്രാസംഗികയ്ക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായി മൂന്നുതവണ സ്വന്തമാക്കിയിട്ടുണ്ട്. അഭിഭാഷകയായി സുപ്രീംകോടതിയിലും പിന്നീട് രാഷ്ട്രീയത്തിലും തിളങ്ങാന്‍ ഈ ഹിന്ദിഭാഷാമികവ് സുഷമാ സ്വരാജിനെ സഹായിച്ചു.
1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി.ജെ.പി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. 1990 മുതൽ 1996 വരെയുള്ള കാലഘട്ടത്തില്‍ സുഷമാ സ്വരാജ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 ൽ പതിനൊന്നാം ലോകസഭയിലേക്ക് ദക്ഷിണഡെൽഹിയിൽ നിന്നും കോൺഗ്രസ്സിലെ പ്രബലനായിരുന്ന കപിൽ സിബലിനെ പരാജയപ്പെടുത്തി വിജയിച്ചു. മന്ത്രി സഭയുടെ ആയുസ്സ് വെറും 13 ദിവസമായിരുന്നു. വാജ്പേയി മന്ത്രി സഭയിൽ വീണ്ടും ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഇത്തവണ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്നു.
1998 ൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ച് അവർ ഡെൽഹി നിയമസഭയിലേക്കു മത്സരിച്ചു. സുഷമസ്വരാജ് ഡെൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1999 ൽ കർണ്ണാടകയിലെ ബെല്ലാരിയിൽ നിന്നും കോൺഗ്രസ്സിന്റെ സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കാൻ പാർട്ടി സുഷമാ സ്വരാജിനോടാവശ്യപ്പെട്ടു. പാരമ്പര്യമായി കോൺഗ്രസ്സിനെ മാത്രം തുണയ്ക്കുന്ന ഒരു മണ്ഡലമാണ് ബെല്ലാരി. വളരെ ചുരുങ്ങിയ ദിവസത്തെ തിരഞ്ഞെടുപ്പു പര്യടനം കൊണ്ടു മാത്രം ബി.ജെ.പിക്ക് യാതൊരു അടിത്തറയുമില്ലാത്ത ബെല്ലാരി മണ്ഡലത്തിൽ സുഷമ 3,58,000 വോട്ടുകൾ നേടി . വെറും 5611 വോട്ടുകൾക്കാണ് സുഷമ അന്ന് പരാജയപ്പെട്ടത്.
സുഷമാ സ്വരാജിന്റെ കഴിവും രാഷ്ട്രീയ പക്വതയും അവരെ കേന്ദ്ര മന്ത്രി സഭയിലെത്തിച്ചു. സെപ്തംബർ 2000 മുതൽ ജനുവരി 2003 വരെ സുഷമ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ മന്ത്രി ആയിരുന്നു. പിന്നീട്, ജനുവരി 2003 മുതൽ മെയ് 2004 വരെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി മാറി. ഇതിനിടെ സോണിയാ ഗാന്ധിക്കെതിരെ ഉള്ള പരാമര്‍ശം വിവാദത്തിലാക്കി. ഇറ്റാലിയൻ പൗരത്വം കയ്യാളുന്ന സോണിയാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ താൻ, തല മുണ്ഡനം ചെയ്ത്, വെള്ള സാരിയുടുത്ത് ധാന്യങ്ങൾ മാത്രം ഭക്ഷിച്ച് വെറും നിലത്തു കിടന്നു ജീവിക്കും എന്ന പ്രസ്താവന വളരെയധികം ഒച്ചപ്പാടുണ്ടാക്കി. ഈ പ്രസ്താവനയുടെ പേരിൽ സുഷമ ധാരാളം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. എന്നാൽ താൻ, ധീര യോദ്ധാവായിരുന്ന മഹാറാണ പ്രതാപിന്റെ കാലടികൾ പിന്തുടരുക മാത്രമാണെന്ന് വിമർശനങ്ങൾക്ക് മറുപടിയായി സുഷമ പറയുകയുണ്ടായി.
സുപ്രീംകോടതിയിലെ മുതിർന്ന വക്കീലായ സ്വരാജ് കൗശലിനെ വിവാഹം കഴിച്ചു. 1990-1993 കാലഘട്ടത്തിൽ മിസോറാം സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു സ്വരാജ് കൗശൽ. തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവർണർ പദം അലങ്കരിക്കുന്നത്. 1998 മുതൽ 2004 വരെ സ്വരാജ് കൗശൽ പാർലമെന്റംഗമായിരുന്നു. 1998 ൽ സ്വരാജ് രാജ്യസഭാംഗമായിരുന്നു, അതേസമയം തന്നെ സുഷമ ലോകസഭാംഗവും ആയിരുന്നു. 2000-2004 കാലഘട്ടത്തൽ ഇരുവരും രാജ്യസഭാംഗങ്ങളായിരുന്നു. ഏക മകൾ ഭാൻസുരി സ്വരാജ്, ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി സേവനം അനുഷ്ഠിക്കുന്നു.
ഡിസംബർ 2009 മുതൽ സുഷമ സ്വരാജ് പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷനേതാവിന്റെ പദവി അലങ്കരിച്ചിരുന്നു. ലളിത് മോദി വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെയെല്ലാം മറികടന്നുകൊണ്ട് സുഷമാ സ്വരാജ് നടത്തിയ പ്രസംഗം 16-ആം ലോക്സഭയിലെ മികച്ച പ്രസംഗങ്ങളിലൊന്നായി. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ എല്ലാവരെയും പ്രതിപക്ഷം കടന്നാക്രമിച്ചെങ്കിലും സുഷമയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയുണ്ടായി.
വിദേശത്തുള്ള ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിന് മികച്ച പ്രവര്‍ത്തനമാണ് മന്ത്രി കാഴ്ചവെക്കുന്നതെന്നും മന്ത്രിക്ക് നന്ദി അറിയിക്കുന്നു എന്നും ഭഗവന്ത് മാന്‍ പറഞ്ഞു. സൗദിയില്‍ അടിമവേല ചെയ്യേണ്ടി വന്ന തന്റെ മണ്ഡലത്തില്‍ നിന്നുള്ള 13 പേരെ സുഷമ സ്വരാജ് ഇടപെട്ടാണ് നാട്ടില്‍ എത്തിച്ചതെന്നും എഎപി എംപി പറഞ്ഞു. മറ്റൊരു എഎപി എംപി ധര്‍മവീര്‍ ഗാന്ധിയും മന്ത്രിയെ പുകഴ്ത്തി സംസാരിച്ചു. ചോദ്യം ചോദിക്കാനല്ല മറിച്ച് മന്ത്രിയോട് നന്ദി പറയാനാണ് ഞാന്‍ എഴുന്നേറ്റതെന്ന് ധര്‍മവീര്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിലെ ജനങ്ങള്‍ക്ക് ആവശ്യം വന്നപ്പോഴെല്ലാം വിദേശകാര്യ മന്ത്രാലയം സഹായം നല്‍കിയിരുന്നു എന്നും എഎപി എംപി പറഞ്ഞു. ബിജു ജനതാദള്‍ എംപി ബൈജയന്ത് പാണ്ഡേ, രാഷ്ട്രീയ ജനതാദള്‍ എംപി പപ്പു യാദവ് എന്നിവരും സുഷമ സ്വരാജിനെ പുകഴ്ത്തി സംസാരിച്ചു. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പോലും ഹിന്ദിയില്‍ മറുപടി പറയുന്നതിനാണ് പപ്പു യാദവ് സുഷമ സ്വരാജിനെ അഭിനന്ദിച്ചത്. ചോദ്യങ്ങള്‍ ഒന്നും ഇല്ലേ, നന്ദി പ്രകാശനം മാത്രമേ ഉള്ളോ എന്ന് സ്പീക്കര്‍ സുമിത്ര മഹാജന് ചോദിച്ചു. നന്ദി അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു എന്നായിരുന്നു സുഷമ സ്വരാജിന്റെ മറുപടി.
. ന്യൂസ് സ്റ്റോറി- സുജാതാ ഭാസ്കര്‍.
Post Your Comments