ന്യൂഡല്‍ഹി: രാജ്യത്തു നിന്നും രക്ഷപ്പെട്ട മദ്യ വ്യവസായി വിജയ് മല്യ ലണ്ടനിലെ ഉള്‍നാടന്‍ പ്രദേശത്തെ ഫാംഹൗസിലുണ്ടെന്ന് റിപ്പോര്‍ട്ട്. പോസ്റ്റല്‍ മേല്‍വിലാസം ഇല്ലെങ്കില്‍ കണ്ടുപിടിക്കാനാവാത്ത സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
30 ഏക്കറില്‍ ലേഡിവാക്ക് എന്ന പേരിലുള്ള ക്യൂന്‍ ഹു റോഡിലുള്ള ബംഗ്ലാവിലാണ് മല്യ ഉള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശവാസികള്‍ കുറച്ചു ദിവസങ്ങളായി വിജയ് മല്യയെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറയുന്നു. പ്രാദേശിക മദ്യശാലകളിലെ സ്ഥിരം സന്ദര്‍ശകനാണ് മല്യയെന്നും അവര്‍ പറഞ്ഞു.
ഈ മാസം രണ്ടിനാണ് മല്യ രാജ്യം വിട്ടത്. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 17 ബാങ്കുകള്‍ ചേര്‍ന്ന് നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോഴാണ് എ.ജി ഇക്കാര്യം കോടതിയെ അറിയിച്ചത്.
Post Your Comments