തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി നടന്‍ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. മത്സരിക്കാനില്ലെങ്കിലും പ്രചാരണത്തിനു താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ നേമത്തോ സുരേഷ് ഗോപി മല്‍സരിച്ചേക്കുമെന്നായിരുന്നു മുന്‍പുണ്ടായിരുന്ന റിപ്പോര്‍ട്ട്.
Post Your Comments