കോട്ടയം : മാസങ്ങള്‍ക്ക് ശേഷം റബ്ബര്‍ വില വീണ്ടും ഉയരുന്നു. ബുധനാഴ്ച ആര്‍.എസ്.എസ് നാല് ഗ്രേഡ് റബറിന് 107 രൂപയായി വില. അഞ്ചാം ഗ്രേഡിന് 105 രൂപയാണ് റബര്‍ ബോര്‍ഡ് വില. ചൊവ്വാഴ്ച നാലാം ഗ്രേഡിന്റെ വില 108 രൂപവരെയായിരുന്നു.
വേനല്‍ കനത്തതോടെ ഇപ്പോള്‍ ഭൂരിപക്ഷം ഭാഗങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. അതിനാല്‍, വില ഉയര്‍ന്നു തുടങ്ങിയെങ്കിലും വിറ്റഴിക്കാന്‍ റബറില്ലെന്നതാണ് സ്ഥിതി. ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ വിലയും ഒട്ടും പര്യാപ്തമല്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഫെബ്രുവരി ആദ്യം ആര്‍.എസ്.എസ്‌നാലിന് 91 ഉം അഞ്ചിന് 87 ഉം രൂപ വരെയായി കുറഞ്ഞിരുന്നു. റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് റബര്‍ വാങ്ങുന്നതെന്നതിനാല്‍ കര്‍ഷകര്‍ക്ക് 85 രൂപവരെ മാത്രമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഏറ്റവും കുറഞ്ഞ വിലയിലേക്ക് റബര്‍ വില ആയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു.
Post Your Comments