India

ചിദംബരത്തിന്റെ മകന്‍ അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ഗള്‍ഫിലെ ജ്വല്ലറി ശൃംഖലയും നക്ഷത്ര ആശുപത്രിയും സ്വന്തമാക്കാന്‍ മുന്‍ കേന്ദ്ര ധന-ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പുത്രന്‍ കാര്‍ത്തി ചിദംബരം ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഏതാണ്ട് 550 കോടിയോളം രൂപ കടബാധ്യതയെ തുടര്‍ന്ന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രനെ സഹായിക്കാനെന്ന വ്യാജേനയാണ് കാര്‍ത്തിയുടെ ഇടപെടലെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ട് രാമചന്ദ്രന്‍ ജയിലിലായിരുന്നപ്പോഴായിരുന്നു രാമചന്ദ്രനുമായി അടുപ്പമുളള ഒരു പഞ്ചാബിമൂലം ഈ ജ്വല്ലറി ഗ്രൂപ്പ് തട്ടിയെടുക്കാനുളള കാര്‍ത്തിയുടെ ശ്രമം. ദുബായില്‍ പന്ത്രണ്ടും അബുദാബിയില്‍ രണ്ടുമടക്കം യു.എ.ഇ.യിലെ 19 സ്വര്‍ണാഭരണശാലകള്‍ ഏറ്റെടുക്കാമെന്നും കൂടാതെ സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് സഹകരണ യൂണിയന്‍ രാജ്യങ്ങളിലെ 35 അറ്റ്‌ലസ് ജ്വല്ലറികളില്‍ ഓഹരിപങ്കാളിത്തം വേണമെന്നുമായിരുന്നു കാര്‍ത്തിയുടെ ആവശ്യം.ഇതിനാവശ്യമായ കോടികള്‍ യു.കെയിലെ ഓപ്പണ്‍ ഹിമര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, സിംഗപ്പൂരിലെ അഡ്വാന്‍സ് സ്റ്റാറ്റജിക് കന്‍സള്‍ട്ടന്‍സി എന്നീ കാര്‍ത്തിയുടെ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ദുബായിലെ ഡസര്‍ട്ട് ഡ്യൂണ്‍ പ്രോപ്പര്‍ട്ടീസ് വഴി നല്‍കാമെന്ന ധാരണയുമുണ്ടായി.

എന്നാല്‍ ഇടനിലക്കാരനായ പഞ്ചാബിയും ചില അഭിഭാഷകരും ഇക്കാര്യത്തില്‍ ഇടഞ്ഞതോടെയാണ് കാര്‍ത്തിയുടെ അറ്റ്‌ലസ് ഏറ്റെടുക്കല്‍ പൊളിഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് 2000 കോടിയോളം രൂപ ഇടപാടിനുവേണ്ടി മുടക്കേണ്ടി വരുമായിരുന്നതാണ് . കാര്‍ത്തിയുടെ ഇത്രയും സാമ്പത്തിക സ്രോതസ് അവ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button