NewsIndia

വനിതാ വിദ്യാര്‍ത്ഥിനിയോടുള്ള പെരുമാറ്റദൂഷ്യത്തിന് കനയ്യ ശിക്ഷിക്കപ്പെട്ടിരുന്നു

ജെഎന്‍യു വിവാദം കൊഴുത്തു നില്‍ക്കെ തന്നെ ഈ വിഷയത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്ത കനയ്യ കുമാര്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. കനയ്യയെ കഴിഞ്ഞവര്‍ഷം ഒരു പെണ്‍കുട്ടിയോടുള്ള മോശം പെരുമാറ്റത്തിനും അവളെ ഭീഷണിപ്പെടുതിയതിനും യൂണിവേഴ്സിറ്റി തന്നെ ശിക്ഷിച്ചതാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2015 ജൂണ്‍ 10-നാണ് കനയ്യ ശിക്ഷിക്കപ്പെടാന്‍ കാരണമായ സംഭവം ഉണ്ടായത്. അന്ന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് അല്ലാതിരുന്ന കനയ്യ കാമ്പസില്‍ പരസ്യമായി മൂത്രമൊഴിച്ചപ്പോള്‍ അങ്ങിനെ ചെയ്യരുതെന്ന് പറഞ്ഞ വനിതാ വിദ്യാര്‍ത്ഥിനിയെ ആണ് കനയ്യ ചീത്തവിളിച്ചതും ഭീഷണിപ്പെടുത്തിയതും. ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപിക കൂടിയായ വിദ്യാര്‍ത്ഥിനി തന്‍റെ “പ്രകൃതിയുടെ വിളിക്ക് ഉത്തരം പറയലിനെ’ തടസപ്പെടുത്തിയപ്പോള്‍ കനയ്യ അവളോട്‌ മോശമായി പെരുമാറുകയും അവളെ “മനോരോഗി” എന്ന്‍ വിളിക്കുകയും, തന്നെ തടഞ്ഞതിന്‍റെ ഭവിഷ്യത്തുകള്‍ ഭീകരമായിരിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം.

പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‍ ജെഎന്‍യു അധികൃതര്‍ ഒരന്വേഷണം നടത്തുകയും കനയ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണത്തെത്തുടര്‍ന്ന്‍ ജെഎന്‍യു വൈസ് ചാന്‍സലറുടെ ഓഫീസ് പുറപ്പെടുവിച്ച ഓര്‍ഡറില്‍ താഴെപ്പറയുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നു.

“The university… has found Kanhaiya Kumar guilty of misbehaving with an ex-student (female) and threatening her. This act is serious in nature and unbecoming of a student of JNU and calls for a strict disciplinary action against him (Kanhaiya)… keeping his career prospects in mind, the Vice Chancellor has taken a lenient view in the matter….”.

കനയ്യയില്‍ നിന്ന്‍ മൂവായിരം രൂപ പിഴ ഈടാക്കാനും ഇനി ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കരുതെന്ന താക്കീതും ഓര്‍ഡറില്‍ ഉണ്ടായിരുന്നു. ഇതിനൊരു വിഘാതമുണ്ടായാല്‍ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഓര്‍ഡാറില്‍ അടങ്ങിയിരുന്നു.

വൈസ് ചാന്‍സലറുടെ ഓര്‍ഡറിന്‍റെ ഒപ്പുവയ്ക്കാത്ത ഒരു കോപ്പി പരാതിക്കാരിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. കനയ്യ ഒരു കപട വിപ്ലവകാരിയാണെന്നും, സ്ത്രീകളുടെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന അയാളുടെ വാദം പൊള്ളയാണെന്നും പരാതിക്കാരി ആരോപിക്കുന്നു. കനയ്യ ഈ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടിരുന്നു എന്ന്‍ യൂണിവേഴ്സിറ്റി ഭരണസമിതിയും ശരിവച്ചിട്ടുണ്ട്.

12821498_1130688990282730_4054071057099321465_n

“ജെഎന്‍യു കൂട്ടായ്മ ഒത്തൊരുമിച്ച് ഒരു കപട വിപ്ലവകാരിയെ സൃഷ്ടിച്ചത് കാണുമ്പോള്‍ എനിക്ക് വേദനയാണ് തോന്നുന്നത്. ഒരു വനിതയുടെ സ്വാഭിമാനത്തിന്‍റെ ആദ്യ അക്ഷരത്തെപ്പറ്റിയെങ്കിലും കനയ്യക്ക് ബോധ്യമുണ്ടോ എന്ന്‍ ചോദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. തന്‍റെ സ്വകാര്യ അവയവം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും റോഡില്‍ പരസ്യമായി മൂത്രമൊഴിക്കുകയും – സ്ത്രീകളുടെ സ്വാഭിമാന സംരക്ഷണത്തിനുള്ള നിന്‍റെ വിപ്ലവായുധങ്ങള്‍ ഇവയാണോ? കനയ്യയെപ്പോലെ ഒരു സ്ത്രീവിദ്വേഷിയെ ഒരു വിപ്ലവകാരിയാക്കി ഉയര്‍ത്തിക്കാട്ടുന്നത് കാണുമ്പോള്‍ എനിക്ക് ഞെട്ടലാണ് അനുഭവപ്പെടുന്നത്,” സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു “തുറന്ന കത്തില്‍” വനിതാ വിദ്യാര്‍ത്ഥിനി പറയുന്നു.

കനയ്യയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (AISF) കനയ്യയും വിദ്യാര്‍ത്ഥിനിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന്‍ സ്ഥിരീകരിച്ചെങ്കിലും മറ്റ് കാര്യങ്ങള്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button