ഹാനോയ് : ഇരട്ടക്കുട്ടികള്‍ക്ക് രണ്ട് അച്ഛന്മാര്‍. വിയറ്റ്‌നാമിലെ ബിന്‍ഹ പ്രവിശ്യയിലാണ് സംഭവം. ഇരട്ടക്കുട്ടികള്‍ വളര്‍ന്നപ്പോള്‍ പിതാവിന് തോന്നിയ സംശയമാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തു വരാനുള്ള സാഹചര്യം ഉണ്ടായത്. ഇതോടെ ആശുപത്രി അധികൃതര്‍ക്ക് കുട്ടികളെ മാറിപ്പോയതാണോയെന്ന് മാതാപിതാക്കള്‍ക്ക് സംശയമായി. ഇവര്‍ ആശുപത്രിയെ സമീപിച്ചു. എന്നാല്‍ ആശുപത്രി ഇവരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.
കുട്ടികള്‍ക്കു രണ്ടു വയസുപ്രായമായപ്പോള്‍ രണ്ടു കുട്ടികളും തമ്മില്‍ ശാരീരിക പ്രകൃതിയില്‍ വലിയ വ്യത്യാസം കണ്ടെന്നും ഒരാളുടേത് ഇടതൂര്‍ന്ന കുറ്റിത്തലമുടിയാണെങ്കില്‍ മറ്റയാളുടേത് നീണ്ടതും ശോഷിച്ചതുമായ മുടിയായിരുന്നുവെന്നും മാതാപിതാക്കള്‍ വാദിച്ചു. കാഴ്ചയിലും മാതാപിതാക്കളുമായി ഒരു കുട്ടിക്ക് സാദൃശ്യം കുറവായിരുന്നു. ഒരു കുട്ടി തങ്ങളുടേതല്ലെന്ന അവകാശവാദത്തില്‍ മാതാപിതാക്കള്‍ ഉറച്ചുനിന്നതോടെ മാതാവിനെ ഡി.എന്‍.എ ടെസ്റ്റിന് വിധേയയാക്കി. പരിശോധനയില്‍ രണ്ടു കുട്ടികളും ഈ യുവതിയുടേതു തന്നെയാണെന്ന് തെളിഞ്ഞു. പിതാവിനെ പരിശോധനയില്‍ വിധേയനാക്കിയപ്പോഴാണ് ഇതില്‍ ഒരു കുട്ടിയുടെ പിതൃത്വത്തിനേ ഇയാള്‍ക്ക് അവകാശമുള്ളുവെന്ന് മനസിലായത്.
യുവതി ഭര്‍ത്താവിനെ കൂടാതെ മറ്റൊരാളുമായി നേരത്തെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത്തരം സംഭവം സാധ്യമാണെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒരു സ്ത്രീയുടെ അണ്ഡത്തിന് 12 മുതല്‍ 48 മണിക്കൂര്‍ വരെ ആയുസ് ഉണ്ട്. എന്നാല്‍ പുരുഷ ബീജത്തിന് ഏഴു മുതല്‍ 10 ദിവസംവരെയാണ് ആയുസ്. സ്ത്രീ രണ്ടു പേരുമായി ഈ സമയത്തിനിടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ബീജങ്ങളുമായി ചേര്‍ന്ന രണ്ട് അണ്ഡങ്ങളും കൂടിച്ചേര്‍ന്ന് ഗര്‍ഭധാരണത്തിന് സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments